കോട്ടയം: പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിട റബ്ബര്‍മേഖലയില്‍ നടപ്പാക്കുന്ന നൈപുണ്യവികസനപരിപാടിയുടെ ഉദ്ഘാടനം 13ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 2ന് ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
കേന്ദ്ര നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ‘പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന’ നടപ്പാക്കുന്ന ചുമതല. വിവിധ തൊഴില്‍മേഖലകളില്‍ നിലവിലുള്ള തൊഴിലാളികളുടെ നൈപുണ്യവികസനത്തിനും യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍പരിശീലനം നല്കി തൊഴില്‍ലഭ്യതയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് ദേശീയനൈപുണ്യവികസന കോര്പ്പറേഷന് രൂപീകരിച്ചിട്ടുള്ളത്.
‘നൈപുണ്യസമ്പന്നമായ ഇന്ത്യ’ എന്ന വീക്ഷണത്തോടെയുള്ള പദ്ധതി 2016 – 2020 കാലയളവിലാണ് വിവിധ തൊഴില്‍മേഖലകളിലായി നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: