ഗുവാഹത്തി: അസമിലെ കോക്രജാറില്‍ രണ്ട് ബോഡോ ഭീകരരെ സൈന്യം വധിച്ചു. കരസേനയും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റില്‍ ഇതേ പ്രദേശത്ത് ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു.
തുടര്‍ന്ന് ഇവിടങ്ങളില്‍ വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. ഇവരുടെ പക്കല്‍ നിന്ന് എകെ 47 തോക്കുകളും കൈത്തോക്കുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: