ചെന്നൈ: ശശികലയ്ക്ക് വെല്ലുവിളിയുമായി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ രംഗത്ത്. ശശികലയെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി ജയലളിത തെരഞ്ഞെടുത്തിരുന്നുവെന്ന റിപ്പോര്‍ട്ടുകളെ ദീപ പുച്ഛിച്ചുതള്ളി.
ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിന് ശശികലയുടെ ചില നടപടികള്‍ പേരുദോഷം പോലുമുണ്ടാക്കി. ഇത് പലപ്പോഴും ജയലളിതയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും ദീപ ചൂണ്ടിക്കാട്ടി
ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തയാറാണെന്നും ദീപ ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്നും ദീപ ആരോപിച്ചു. ജീവിച്ചിരുന്ന കാലത്ത് ജയലളിതയ്ക്ക് താല്പര്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്തയാളാണ് ശശികലയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജയലളിതയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണ് ദീപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: