പത്തനാപുരം: കാട്ടില്‍ നിന്നുമെത്തിയ കുരങ്ങുകള്‍ ഗ്രാമവാസികള്‍ക്ക് ഭീഷണിയാകുന്നു. പിറവന്തൂര്‍, വാഴത്തോപ്പ്, പുത്തന്‍കട, ഗുരുദേവ ഹൈസ്കൂള്‍, എസ്എന്‍യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ് കുരങ്ങുകളുടെ ശല്യം വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൂട്ടമായെത്തുന്ന കുരങ്ങുകള്‍ ഫലവൃക്ഷങ്ങളിലെ കായ്കനികളും കാര്‍ഷികവിളകളും നശിപ്പിക്കുകയാണ്. സ്കൂളുകളിലെത്തി വിദ്യാര്‍ത്ഥികളെയും ശല്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വാതില്‍തുറന്ന് വീടുകളില്‍ കയറി ആഹാരസാധനങ്ങള്‍ എടുത്തു തിന്നുകയും ഓടിച്ചുവിട്ടാല്‍ വീടുകള്‍ക്ക് കേടുവരുത്തുകയും ചെയ്യുകയാണ്.
മേഖലയില്‍ നിരവധി വീടുകളിലാണ് നാശനഷ്ടമുണ്ടാക്കിയത്. ശ്രീപാദത്തില്‍ ചിത്രാംഗദന്‍, വാഴത്തോപ്പില്‍ വീട്ടില്‍ രാജമ്മ, സാബു സദനത്തില്‍ പുഷ്കരന്, കാരോട്ട് വീട്ടില്‍ ഭവാനി, നക്ഷത്രയില്‍ സുന്ദരന്‍ എന്നിവരടക്കം നിരവധിപേരുടെ വീടുകള്‍ക്കും വിളകള്‍ക്കുമാണ് നാശനഷ്ടമുണ്ടാക്കിയത്. വനപാലകരെ വിവരമറിയിച്ച് കാത്തിരിക്കുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: