ന്യൂദല്‍ഹി: രാഷ്ട്രപതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണാബ് മുഖര്ജിയെപ്പോലുളള വ്യക്തിത്വത്തെ രാഷ്ട്രപതിയായി ലഭിച്ചതില്‍ രാജ്യം അഭിമാനിക്കുന്നതായും മറ്റെന്തിനെക്കാളും രാജ്യത്തിന്റെ താല്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
പ്രണാബ് മുഖര്‍ജിയുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ജ്ഞാനവും രാജ്യത്തിന് ഏറെ പ്രയോജനകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തുടങ്ങി കക്ഷി രാഷ്ട്രീയ ഭേദമെന്യേ നിരവധി പേരാണ് രാഷ്ട്രപതിക്ക് ജന്മദിനാശംസകള് നേര്‍ന്നത്.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി രാഷ്ട്രപതി ഭവനിലെത്തി പ്രണാബ് മുഖര്‍ജിയെ നേരില്‍ കണ്ട് ആശംസകള്‍ അറിയിച്ചു. 2012 ജൂലൈ 25 നാണ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി പ്രണാബ് മുഖര്‍ജി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: