കണ്ണൂര്‍: കണ്ണൂരില്‍ ബിഎംഎസ് ജില്ലാ കമ്മിറ്റിക്കു വേണ്ടി പുതുതായി നിര്‍മ്മിച്ച കാര്യാലയം നാടിന് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ ബിഎംഎസ് അഖിലേന്ത്യാ പ്രസിഡണ്ട് ബൈജ്നാഥ്റായ് കാര്യലയത്തില്‍ നടന്ന ചടങ്ങില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കണ്ണൂരിലെ സംഘപ്രസ്ഥാനങ്ങള്‍ക്ക് അഭിമാനിക്കാനുളള നിമിഷമാണ് ബിഎംഎസിന്റെ ജില്ലാ ആസ്ഥാനത്തിന്റെ കെട്ടിടോദ്ഘാടന നിമിഷമെന്നും ജില്ലയിലെ ബിഎംഎസിന്റെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പുതിയ കാര്യാലയത്തിന്റെ പ്രവര്‍ത്തനം കരുത്തു നല്‍കുമെന്നും ബൈജ്നാഥ്റായ് പറഞ്ഞു.
കണ്ണൂരില്‍ സംഘപ്രസ്ഥാനങ്ങള്‍ നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് മുന്നോട്ടു പോവുന്നത്. ഇതിനിടയില്‍ ആത്മാര്‍ത്ഥതയോടെ ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് മനോഹരമായ ഓഫീസ് കെട്ടിടം. ഓരോ പ്രവര്‍ത്തകന്റെയും ആത്മസമര്‍പ്പണത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനം ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം ഉദ്ഘാടനം ചെയ്തു. ബിഎംഎസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന സംഘടന സെക്രട്ടറി സി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി വി.വി.ബാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു, സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ഗംഗാധരന്, വനജാ രാഘവന്, പ്രീതാ പെരുന്താറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സി.വി.തമ്പാന് സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് പി.കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: