ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ദൂരദര്ശന് പുതിയ ചാനല്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അരുണ്‍ പ്രഭ എന്നു പേരിട്ടിരിക്കുന്ന ചാനല്‍ ജനുവരിയിലാണ് സംപ്രേഷണം ആരംഭിക്കുക.
സംസ്ഥാനതല മന്ത്രിമാരുടെ യോഗത്തിലാണു വെങ്കയ്യ നായിഡു പ്രഖ്യാപനം നടത്തിയത്. പ്രാദേശിക സംസ്കാരത്തിന്റെ വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികളായിരിക്കും ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 90 ശതമാനവും മറ്റു സംസ്ഥാനങ്ങള്‍ക്കു 75 ശതമാനവും സബ്സിഡി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: