ലോകമെങ്ങും ക്രിസ്മസ് രാവുകളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. മഞ്ഞ് പെയ്യുന്ന രാവുകളിൽ പലതരം പരിപാടികൾ കോർത്തിണക്കിയാണ് ഉണ്ണിയേശുവിന്റെ ജനനത്തെ ആഘോഷ പൂരിതമാക്കുന്നത്. ഇപ്പോൾ അടുത്തിടെ ജപ്പാനിലെ മാറ്റ്സുയിലെ വോഗെൽ പാർക്കിലെ ഒരു കൂട്ടം പെൻഗ്വിനുകൾ ക്രിസ്മസ് അപ്പൂപ്പന്മാരായത് കാഴ്ചക്കാർക്ക് ഏറെ കൗതുകമായിരിക്കുകയാണ്.
ജപ്പാനിലെ ജർമ്മൻ സ്വദേശിയായ ട്രിസ്റ്റാൻ ജങ്കാറാണ് മനോഹരമായ പെൻഗ്വിൻ സാന്താ ക്ലോസുകളുടെ വീഡിയോ പകർത്തി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സാന്താക്ലോസ് വേഷത്തിലുള്ള ആറ് പെൻഗ്വിനുകളെ നയിച്ചുകൊണ്ടു പോകുന്ന യുവാവിന്റെ വീഡിയോ ഏറെ രസകരമാണ്.
ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്നാണ് ഇതെന്നാണ് ട്രിസ്റ്റാൻ അഭിപ്രായപ്പെട്ടു.
https://www.youtube.com/watch?v=st-y4FRCRHE
പ്രതികരിക്കാൻ ഇവിടെ എഴുതുക: