പാലക്കാട്: ഭരണാധികാരികള്‍ക്കെതിരെ ജനാധിപത്യസംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി. മുരളീധരന് പറഞ്ഞു. പ്രതിഷേധം നേരിടുന്നതിലെ അസഹിഷ്ണുതയാണ് കഴിഞ്ഞദിവസം പിണറായി പ്രകടിപ്പിച്ചത്.
ഭോപ്പാലില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി ഇതിനിടെ മലയാളി അസോസിയേഷനുകള്‍ നല്കിയ സ്വീകരണത്തിലും പങ്കെടുക്കുമെന്ന് അറിയിച്ചപ്പോഴാണ് സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് പോലീസ് വിമുഖത പ്രകടിപ്പിച്ചത്.
ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന ബോധ്യത്തിലേക്ക് മുഖ്യമന്ത്രി എത്തണം. സിപിഎമ്മിലെ സംവിധാനത്തിലെ പോലെ മറ്റുള്ളവരും പെരുമാറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കരുത്. മനക്കട്ടിയില്ലാത്തതിനാലാണ് ഇത്തരം പ്രതിഷേധങ്ങളില്‍ പരാതിപ്പെടുന്നതെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: