കോഴിക്കോട്: സംസ്ഥാന റസ്ലിങ് ചാമ്പ്യന്‍ഷിപ്പ് ഇന്നു മുതല്‍ 18 വരെ കോഴിക്കോട് വി.കെ. കൃഷ്ണമേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീ സ്റ്റൈലിലും, ഗ്രീക്കോ റോമന്‍ സ്റ്റൈലിലും, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫ്രീ സ്റ്റൈലിലുമായി 24 വെയ്റ്റ് ക്ലാസുകളിലാണ് മത്സരങ്ങള്‍ നടക്കുക. 300ത്തോളം പേര് പങ്കെടുക്കും.
ജനുവരി 19 മുതല്‍ 23 വരെ പട്നയില്‍ നടക്കുന്ന ദേശീയ മത്സരത്തിനുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കും. ഇന്നു രജിസ്ട്രേഷന്. നാളെ രാവിലെ 10.30ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് 5.30ന് സമാപന സമ്മേളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ നിസാമുദ്ദീന്‍, റഷീദ് ചാലാട്, കെ. ഉവൈസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: