ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

റെയില്‍വെ മേല്‍പ്പാലം;സ്ഥലം വിട്ടുകൊടുത്തവര്‍ക്ക്‌ 11 ന്‌ ധനസഹായം നല്‍കും

July 8, 2011

ചെറുവത്തൂറ്‍ : ചെറുവത്തൂറ്‍ റെയില്‍വെ മേല്‍പ്പാലത്തിന്‌ സ്ഥലം വിട്ടുകൊടുത്ത ഉടമകള്‍ക്ക്‌ പരമാവധി ധനസഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ കലക്ടര്‍ കെ.എന്‍.സതീഷ്‌ പറഞ്ഞു. കെട്ടിടം പൊളിച്ചു നീക്കുന്ന ഉടമകള്‍ക്ക്‌ നിശ്ചയിച്ച നഷ്ട പരിഹാര തുകയുടെ 80 ശതമാനം 11ന്‌ വിതരണം ചെയ്യും. ആവശ്യമായ തുക ആര്‍.ബി.ഡി.സി അടുത്ത ദിവസം തന്നെ ലാന്‍ഡ്‌ അസൈന്‍മെണ്റ്റ്‌ തഹസില്‍ദാര്‍ക്ക്‌ കൈമാറുമെന്നും കലക്ടര്‍ അറിയിച്ചു. ചെറുവത്തൂറ്‍ റെയില്‍വെ വികസന സമിതിയുടെ അഭ്യര്‍ത്ഥന പ്രകാരം കലക്ടറുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ തീരുമാനം. സ്ഥലമെടുപ്പ്‌ ദ്രുതഗതിയില്‍ നടത്താന്‍ സഹകരിച്ചവര്‍ക്ക്‌ അര്‍ഹമായ സഹായം നല്‍കണമെന്ന്‌ വികസന സമിതി ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, അസിസ്റ്റണ്റ്റ്‌ കലക്ടര്‍ ബാലകിരണ്‍, ഡെപ്യൂട്ടി കലക്ടര്‍ മാത്യു, തഹസില്‍ദാര്‍ രവീന്ദ്രന്‍ വികസന സമിതി അംഗങ്ങളായ മുനമ്പത്ത്‌ ഗോവിന്ദന്‍, കെ.കേളന്‍, ടി.രാജന്‍, ലത്തീഫ്‌ നീലഗിരി എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick