പരപ്പനങ്ങാടി: ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ രാഷ്ട്രവിധ്വംസക ശക്തികള്‍ ഒന്നിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. പരപ്പനങ്ങാടിയില്‍ നടന്ന എന്‍ടിയു മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയത ഉള്‍കൊള്ളുന്നതിന് നിയമം അടിച്ചേല്‍പ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. വരുംതലമുറയെ ദേശീയബോധമുള്ളവരായി വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപക സമൂഹം തയ്യാറാകണം. ഭാരതം ലോകത്തെ നയിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ദേശവിരുദ്ധര്‍ ഒത്തുകൂടി വിധ്വംസക പ്രവര്‍ത്തനം നടത്തുന്നത്. വിദേശരാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങള്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ ഭാരതത്തില്‍ മാത്രം അത് സാധ്യമാകുന്നില്ല. ഇതിനൊരു മാറ്റം വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്മാന് പി.വി.തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. എന്‍ടിയു സംസ്ഥാന ഉപാദ്ധ്യക്ഷ സി.ജീജാഭായി മുഖ്യപ്രഭാഷണം നടത്തി. എം.രാജീവ്, വി.ദേവദാസന്, എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, ബാലകൃഷ്ണന്, എം.സി.സുനില്‍ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: