ഹോം » പ്രാദേശികം » കോട്ടയം » 

നഗരം കവര്‍ച്ചക്കാരുടെ പിടിയില്‍

July 8, 2011

കോട്ടയം: നഗരം വീണ്ടും കവര്‍ച്ചക്കാരുടെ പിടിയില്‍തന്നെ. കുന്നത്തു കളത്തില്‍ ജൂവലറിയിലെ പകര്‍ക്കൊള്ള നടന്ന്‌ മണിക്കൂറുകള്‍ക്കകം തന്നെ കോട്ടയം പാലാമ്പടം ജംഗ്ഷനിലുള്ള ‘റിംഗ്സ്‌ ആണ്റ്റ്‌ ബെത്സ്‌’ മൊബൈല്‍ ഷോപ്പിലും കവര്‍ച്ച നടന്നു. വ്യാഴാഴ്ച മോഷണം നടന്ന ജൂവലറിക്കടുത്തു വച്ച്‌ ഇന്നലെ വൃദ്ധണ്റ്റെ പോക്കറ്റടിക്കപ്പെട്ടു. മൊബൈല്‍ കട കുത്തിത്തുറന്ന്‌ മോഷ്ടാക്കള്‍ മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍, റീചാര്‍ജ്ജ്‌ കൂപ്പണുകള്‍ എന്നിവയാണ്‌ മോഷ്ടിച്ചത്‌. ഏകദേശം ഇരുപത്തി അയ്യായിരത്തിനുമേല്‍ രൂപയുടെ സാധനങ്ങള്‍ ഇവിടെ നിന്നും കളവു പോയതായി കടയുടമ പറഞ്ഞു. തുടരെയുള്ള മോഷണവും പോക്കറ്റടിയും പിടിച്ചുപറിയും നഗരവാസികളെയും, വ്യാപാരികളെയുമെന്നപോലെ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരെയും ആശങ്കയിലാക്കിയിരിക്കുകയാണ്‌. നഗരത്തിലെ പോലീസ്‌ നിരീക്ഷണവും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. നാഗമ്പടം സ്റ്റാന്‍ഡിനു മുകളില്‍ പോലീസ്‌ കണ്‍ട്രോള്‍ റൂമും, താഴെ പോലീസ്‌ എയ്ഡ്പോസ്റ്റുമുണ്ടെങ്കിലും പോലീസ്‌ സംവിധാനത്തിണ്റ്റെ മൂക്കിനു താഴെത്തന്നെയാണ്‌ കഞ്ചാവുമാഫിയയും അനാശാസ്യക്കാരും ഗുണ്ടാവിളയാട്ടക്കാരും അഴിഞ്ഞാടുന്നത്‌. ഇതിനൊരറുതിവരുത്താന്‍ പോലീസ്‌ മേധാവികളും വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ കോട്ടയം നഗരം ക്രിമിനലുകള്‍ക്ക്‌ വളക്കൂറുള്ള മണ്ണായി മാറാനാണിട.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick