മലപ്പുറം: ഹിന്ദുസമൂഹത്തിന് നീതി നിഷേധിക്കുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ഇന്ന് മലപ്പുറം ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും.
സമീപകാലത്ത് തിരൂരങ്ങാടിയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയനായ യുവാവ് കൊല്ലപ്പെട്ട സംഭവം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മേല്‍കെട്ടിവെക്കാനുള്ള പോലീസിന്റെ തിടുക്കം വിവാദമായിരുന്നു. പ്രതികളെന്ന് ആരോപിച്ച് ചിലരെ പോലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും സംഭവവുമായി ഒരു ബന്ധവുമില്ല.
കൃത്യമായ അന്വേഷണം നടത്താതെ പോലീസ് നാടകം കളിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈന്ദവ മതം സ്വീകരിച്ചതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട രാമസിംഹന്റെ കൊലയാളികളെ പോലും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഹിന്ദുക്കള്‍ക്ക് മാത്രം നീതി നിഷേധിക്കുന്ന പോലീസ് നടപടിക്കെതിരെയുള്ള പ്രതിഷേധമാണ് നാളെ മലപ്പുറത്ത് നടക്കുന്നതെന്ന് ഹിന്ദുഐക്യവേദി ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: