ശബരിമല: മണ്ഡലപൂജ കഴിഞ്ഞ് മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നടതുറക്കുന്നതിനുമുമ്പായി ശബരിമലയും പരിസരപ്രദേശങ്ങളും ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 29ന് വിശ്വഹിന്ദുപരിഷത്തും ബജരംഗ്ദള്‍ പ്രവര്‍ത്തകരും പുണ്യം പൂങ്കാവനം പദ്ധതിയില്‍ അണിചേരും.
പമ്പ, ഗണപതിക്ഷേത്രം, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി, ശബരിപീഠം, നടപ്പന്തല്‍, സന്നിധാനം, മാളികപ്പുറം, തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനം നടത്തുക. 30ന് ഉച്ചയോടെ ശുചീകരണപ്രവര്‍ത്തനം അവസാനിപ്പിക്കും.
28 സംഘങ്ങളിലായി 1500 പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക. സന്നിധാനത്ത് നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്.രാജശേഖരനും ബജരംഗ്ദള്‍ സംസ്ഥാന സംയോജക് വി.പി.രവീന്ദ്രനും പമ്പയില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.നാരായണന്, ജോ.സെക്രട്ടറി പി.ജി.കണ്ണന് എന്നിവരും നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: