ഇടുക്കി: മുട്ടം ജില്ലാ കോടതിയില്‍ വൈദ്യുതി മന്ത്രി എം എം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജിയുടെ വിധി നാളെ.
എം.എം മണിയും കൂട്ടുപ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കൊപ്പം, കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്, എ.കെ ദാമോദരന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിനും നാളെ തീര്‍പ്പുണ്ടാകും.
വിധി പറയുന്നത് കേള്‍ക്കാന്‍ മണി എത്തുമെന്നാണ് വിവരം. അടുത്തിടെ മന്ത്രിയായ എം എം മണിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ പിടിച്ചുലയ്ക്കുമോ വിധി എന്നാണ് പാര്‍ട്ടി അനുഭാവികള്‍ പോലും ഉറ്റ്നോക്കുന്നത്. 2012 മെയ് മാസത്തില്‍ മണക്കാട് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് മണിക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: