ഹോം » പ്രാദേശികം » കാസര്‍കോട് » 

ആചാര അനുഷ്ടാനങ്ങള്‍ ലംഘിക്കുന്നത് ക്ഷേത്രങ്ങളെ തകര്‍ക്കാന്‍: കേരള ക്ഷേത്ര സംരക്ഷണ സമിതി

December 23, 2016

കാഞ്ഞങ്ങാട്: ശബരിമലയില്‍ സ്ത്രികളെ പ്രവേശിപ്പിക്കുന്നതിനും പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പോകുവാനും നിര്‍ബന്ധം പിടിക്കുന്നത് ക്ഷേത്രങ്ങളെ തകര്‍ക്കുവാനാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിന്‍മാറണമെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹൈന്ദവ സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തൈര ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ നടന്ന പഠനശിബിരത്തില്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പഠന ശിബിരത്തില്‍ സംസ്ഥാന സമിതി അംഗം എം ജി.രാമകൃഷ്ണന്‍, അഡ്വ.രജ്ഞിത്ത് ക്ലാസെടുത്തു. ടി.വി ഭാസ്‌ക്കരന്‍, എച്ച്.എസ് ഭട്ട്, ശശി നമ്പ്യാര്‍, ലക്ഷ്മി ,ചഞ്ചലാക്ഷി, രമേശന്‍, അപ്പയ്യ നായ്ക് തുടങ്ങിയവര്‍ സംസാരിച്ചു. ജനുവരി എട്ടിന്. മഹാതിരുവാതിര നടത്താനും തീരുമാനിച്ചു.

Related News from Archive
Editor's Pick