കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ശമ്പള കമ്മീഷനെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ബിഎംഎസ് അഖിലേന്ത്യാ ഭാരവാഹിയോഗം രൂപം നല്കി. വിവിധ സമരപരിപാടികള്‍ക്കും 2017 ഫെബ്രുവരി 8 ന് രാജ്യത്തെ മുഴുവന്‍ പ്രതിരോധസ്ഥാപനങ്ങള്‍ക്കു മുമ്പിലും ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.
ബിഎംഎസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗം ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.എന്‍. ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ബിപിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്റ് ആര്.എസ്. ബംഗേര അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം.പി. സിംഗ്, സെക്രട്ടറി എം.എന്‍. നായര്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, കേന്ദ്ര നിര്‍വാഹകസമിതി അംഗങ്ങളായ എസ്. സുധീര്‍, കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കുക, ഡിജിക്യുഎയിലെ ആവര്‍ത്തിച്ചുവരുന്ന സ്ഥലംമാറ്റ നയം നിര്‍ത്തലാക്കുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗം പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: