ശബരിമല: നിലയ്ക്കലിലെ കുടിവെളളക്ഷാമം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റി മൂന്ന് കുടിവെളള വിതരണപ്ലാന്റ് സ്ഥാപിച്ചു. ദിനംപ്രതി അറുപതിനായിരം ലിറ്റര്‍ വെളളം ശുദ്ധീകരിച്ച് വിതരണം ചെയ്യാനുളള ശേഷിയാണ് പ്ലാന്റിനുളളത്. 22 കിയോസ്ക്കുകളിലായി 48 ടാപ്പുകള്‍ ഘടിപ്പിച്ചാണ് ജലവിതരണം. പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുളള പൈപ്പ് ലൈനില്‍ നിന്നു രണ്ട് ടാങ്കര്‍ലോറിയില്‍ വെളളം നിറച്ച് നിലയ്ക്കലില്‍ എത്തിക്കുന്നുണ്ട്. ദിനംപ്രതി ടാങ്കറില്‍ ഒന്നരലക്ഷം ലിറ്റര്‍ വെളളമാണ് എത്തിക്കുന്നത്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മറ്റ് സ്ഥലങ്ങളിലെ ടാങ്കര്‍ ലോറികള്‍ പമ്പയില്‍ എത്തിച്ച് വെളളം വിതരണം ചെയ്യാനുളള നടപടി ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: