ഇടുക്കി: ബേബി വധക്കേസില്‍ പ്രോസിക്യൂഷന് അനുകൂലമായി വന്ന വിധി, സിപിഎം- കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതാണെന്ന് അഞ്ചേരി ബേബിയുടെ സഹോദരങ്ങളായ അഡ്വ. ജോര്‍ജ് അഞ്ചേരിയും ബെന്നി അഞ്ചേരിയും ജന്മഭൂമിയോട് പ്രതികരിച്ചു.
മണിയെ മഹത്വവല്ക്കരിച്ചിരിക്കുന്ന ഇടുക്കിയിലെ ക്രൈസ്തവ പുരോഹിതന്മാര്ക്കും ഈ വിധി എതിരാണ്. പുരോഹിതന്മാര്ക്ക് പുനര്‍വിചിന്തനം നടത്താന്‍ വിധി ഉപകരിക്കുമെന്ന് ഇരുവരും പറഞ്ഞു. ജ്യേഷ്ഠനെ കൊന്ന കേസിലെ മുഖ്യ പ്രതികളായ കെ.കെ ജയചന്ദ്രനും എ.കെ ദാമോദരനും പ്രതികളായതും ദൈവ നിയോഗമാണ്. നീതിയുടെ വിജയമാണ്. അന്തിമ വിധിയും പ്രോസിക്യൂഷനായിരിക്കുമെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: