ചേര്‍ത്തല: ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ പിന്നാക്കക്കാര്‍ക്ക് നല്‍കാതെ സംഘടിത സമുദായങ്ങള്‍ കൈക്കലാക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കുറ്റിക്കാട്ട് ജ്ഞാനോദയം ശാഖായോഗത്തിലെ പ്രാര്‍ത്ഥനാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യത്തിലെത്തുമ്പോള്‍ ഈഴവര്‍ക്കും പിന്നാക്കക്കാര്‍ക്കും ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത സ്ഥിതിയാണ്. മറ്റ് സമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതൊന്നും ഈഴവര്‍ക്ക് വേണ്ട, ഈഴവര്‍ക്ക് അവകാശപ്പെട്ടത് നല്‍കണം. യോഗത്തിന് രാഷ്ട്രീയമില്ല. എല്ലാ വിഷയത്തിലും സംഘടനയുടെ അഭിപ്രായം പറയും. എല്ലാ പാര്‍ട്ടിക്കാരും സംഘടനയിലുണ്ട്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായാണ് യോഗം പ്രവര്‍ത്തിക്കുന്നത്. യോഗത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. സംഘടന കരുത്താര്‍ജ്ജിച്ച് വളരുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. ചെയര്മാന് കെ.വി. സാബുലാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് കണ്‍വീനര്‍ കെ.കെ. മഹേശന് മുഖ്യപ്രഭാഷണവും നഗരസഭ ചെയര്മാന് ഐസക് മാടവന, നഗരസഭ കൗണ്‍സിലര്‍ സി.ഡി. ശങ്കര്‍, കെ. ദിവാകരന്, കെ.ടി. ഷാജി, വി. രവീന്ദ്രന്, കെ.പി. ഭദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: