ഹോം » പ്രാദേശികം » കാസര്‍കോട് » 

അടക്കയുടെ വിലയിടിവില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കണം: കര്‍ഷക മോര്‍ച്ച

December 24, 2016

കുമ്പള: അടക്കയുടെ തുടര്‍ച്ചയായ വിലയിടിവ് മൂലം അടക്ക കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണന്‍ പറഞ്ഞു. ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലയിടിവില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കവുങ്ങ് കൃഷിക്കും മറ്റ് കാര്‍ഷിക ആവശ്യത്തിനും ബാങ്കില്‍ നിന്നും വായ്പ എടുത്ത കര്‍ഷകര്‍ വിലയിടിവ് മൂലം വായ്പ പലിശയും തിരിച്ചടക്കാന്‍ പറ്റാതെ ജപ്തി ഭീഷണി നേരിടുകയാണ്. ബാങ്ക് അധികൃതര്‍ ലോണ്‍ തിരിച്ചടക്കാന്‍ കൃഷിക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും, കര്‍ഷകരുടെ എല്ലാ വായ്പയും പലിശ രഹിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 28ന് കര്‍ഷകമോര്‍ച്ചയുടെ ആഭിമു്യത്തില്‍ കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണറൈ മഡുവ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, മണ്ഡലം കര്‍ഷകമോര്‍ച്ച വൈസ് പ്രസിഡന്റ്മാരായ ബാബുഗട്ടി, മധുസൂദന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധരയാദവ്, കെ.വിനോദന്‍, ശശികുമ്പള എന്നിവര്‍ സംസാരിച്ചു. ഗോകുല്‍ദാസ് സ്വാഗതവും സീതാരാമ നന്ദിയും പറഞ്ഞു.

Related News from Archive
Editor's Pick