ഹോം » പ്രാദേശികം » കാസര്‍കോട് » 

മുഖ്യമന്ത്രി യുവജനങ്ങളെ വഞ്ചിക്കുന്നു: യുവമോര്‍ച്ച

December 24, 2016

കാസര്‍കോട്: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ നികത്താതെ മുഖ്യമന്ത്രി പിണറായി വിജയന്‍ യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന മീഡിയസെല്‍ കണ്‍വീനര്‍ വിജയകുമാര്‍റൈ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ യുവജന വഞ്ചനക്കെതിരെ യുവമോര്‍ച്ച ജില്ലാകമ്മറ്റി പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഴുവന്‍ നിയമനങ്ങളും പി എസ് സിക്ക് വിടുക, റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍ ഉള്ള കരാര്‍ നിയമനം അനുവദിക്കില്ല, ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനുള്ള നീക്കം ഉപേക്ഷിക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.പിന്‍വാതിലിലൂടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ജോലി സ്ഥിരത ഉറപ്പു വരുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇതുമൂലം അര്‍ഹരായ നിരവധി ഉദ്യോഗാര്‍ത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. യുവജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നും വിജയകുമാര്‍റൈ കുറ്റപ്പെടുത്തി.പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ, യുവമോര്‍ച്ച നേതാക്കളായ അഞ്ജു ജോസ്സ്, പ്രമീളമജല്‍, മഹേഷ് കെ.വി, സജിത്ത്, സുനില്‍ കെ.ടി തുടങ്ങിയവര്‍ സംബന്ധിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കൈന്താര്‍ സ്വാഗതവും, ധനഞ്ജയന്‍ മധൂര്‍ നന്ദിയും പറഞ്ഞു. കറന്തക്കാട് നിന്നും ആരംഭിച്ച പ്രകടനത്തിന് പ്രദീപ്.എം.കൂട്ടക്കനി, സുജിത്ത്്,അവിനാഷ്‌റൈ,ദീലീപ് പള്ളഞ്ചി ,സന്തോഷ് ദൈഗോളി, കീര്‍ത്തന്‍ ജെ.കുഡ്‌ലു നേതൃത്വം നല്‍കി.

Related News from Archive
Editor's Pick