ഹോം » പ്രാദേശികം » കാസര്‍കോട് » 

ചീമേനി സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: ബിജെപി

December 24, 2016

 

കാസര്‍കോട്:ചീമേനിയില്‍ എന്‍.ഡി.എ ത്രിക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം അലംകോലപ്പെടുത്തുകയും ഭാരതീയ ജനതാ പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ അടക്കമുള്ള നേതാക്കന്‍മാരെ അക്രമിച്ച കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെ് ബി.ജെ.പി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ് ശക്തി കേന്ദ്രങ്ങളില്‍ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കു സിപിഎം സമീപനം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍.ഡി.യെയുടെ പൊതുയോഗത്തിന് നേരെ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് അക്രമം നടന്നതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി. രഘുനാഥ് ആരോപിച്ചു.പോലീസ് നിഷ്‌ക്രിയമായി അക്രമം കണ്ടുനിന്നു. അക്രമികളെ വ്യക്തമായി പോലീസിന് അറിയാമെങ്കിലും അവരെ പിടികൂടാതെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. പോലീസ് സിപിഎംന്റെ പോഷക സംഘടനയായി മാറിയെന്ന് രഘുനാഥ് ആരോപിച്ചു.മൗലിക ഭരണഘടനാ വിഭാവനം ചെയ്യുന്ന രാഷ്ട്രീയ പ്രവര്‍ത്തന സ്വാധീനം നിഷേധിക്കുന്ന, സിപിഎംന്റെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോപ പ്രചാരണ പരിപാടി സംഘടിപ്പിക്കാന്‍ നേതൃത്വ യോഗം തീരുമാനിച്ചു.കള്ളപ്പണം ,റേഷന്‍ പ്രതിസന്ധി അക്രമ രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കു പ്രചാരണ ജാഥയ്ക് ജില്ലയില്‍ സ്വീകരണം നല്‍കാനും യോഗം തീരുമാനിച്ചു. നീലേശ്വരം,കാഞ്ഞങ്ങാട് മേല്‍പറമ്പ് ,കാസര്‍കോട് ,ഉപ്പള എിടങ്ങളില്‍ സ്വീകരണം നല്‍കും. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി , രാവീശതന്ത്രി കുണ്ടാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്‍ സ്വാഗതവും പി രമേശ് നന്ദിയും പറഞ്ഞു.

Related News from Archive
Editor's Pick