ഇടുക്കി: അഞ്ചേരി ബേബി വധക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടിക്ക് ഭീഷണി. ഒരു മാധ്യമത്തിന്റെ ഓണ്‍ലൈനിലൂടെയാണ് ഭീഷണി എത്തിയിരിക്കുന്നത്. ടി. പി ചന്ദ്രശേഖരനെ മറന്നോ, വണ്‍… ടു…ത്രീയെന്നേ പറഞ്ഞിട്ടുള്ളൂ. ഫോറ് പറയിക്കല്ല,് എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു ഉന്നതനായ സിപിഎം നേതാവും ഭീഷണിയുടെ സ്വരത്തില്‍ പ്രോസിക്യൂട്ടറോട് സംസാരിച്ചിരുന്നു. ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സിബി ചേനപ്പാടി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പോലീസ് സംരക്ഷണം അനുവദിച്ചുകൊണ്ട് മറുപടി വന്നെങ്കിലും പോലീസുകാരെ നല്‍കിയിട്ടില്ല.
ഇതിനാല്‍ ഹൈക്കോടതിയില്‍ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കാനും പ്രോസിക്യൂഷന് തീരുമാനിച്ചിരിക്കുകയാണ്. ഇത് സംസ്ഥാന സര്‍ക്കാരിന് മാനക്കേടുണ്ടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: