ന്യൂദല്‍ഹി: ഫ്രാന്‍സിലെ നൈസില് നടത്തിയ മാതിരിയിലുള്ള ഭീകരാക്രമണം നടത്താന്‍ കൊടും ഭീകരന് മൊഹമ്മദ് മാസിയുദ്ദീന് എന്ന മൂസ ശ്രമിച്ചതായി എന്‍ഐഎ. മിഷണറീസ് ഓഫ് ചാരിറ്റിയില്‍ വിദേശികളെ ആക്രമിക്കാനായിരുന്നു 26 കാരനായ മൂസയുടെ പദ്ധതി.
ബംഗാളില്‍ ഒറ്റയ്ക്ക് ഭീകരാക്രമണത്തിന് ശ്രമിക്കവേ പിടിയിലായ ഇയാള്‍ക്ക് എതിരായ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് നല്‍കിയത്. ബ്രിട്ടീഷ്, അമേരിക്കന്‍, റഷ്യന്‍ പൗരന്മാരെ ആക്രമിക്കാനായിരുന്നു പദ്ധതി. നൈസിലും ഓര്‍ലാന്‍ഡോയിലും നടത്തിയ പോലുള്ള ഒറ്റയാന് ആക്രമണത്തിനായിരുന്നു ശ്രമം.
ജൂലൈ നാലിന് ബര്‍ദ്വാനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ഇയാളുടെ രണ്ടു സഹായികളും (ഷെയ്ഖ് അബ്ബാസുദ്ദീന് എന്ന അമീന്, സദ്ദാം എന്ന കാലോ) പിടിയിലായി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: