കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാല പരീക്ഷയില്‍ ചോദ്യപ്പേപ്പറില്‍ സ്വന്തം ഫോണ്‍ നമ്പറെഴുതി വിതരണം ചെയ്ത അധ്യാപകനെ സസ്പെന്റ് ചെയ്തു. ജിനോമിക് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ടോണി ഗ്രേസിനെയാണ് വി.സി.ഡോ.ജി.ഗോപകുമാര്‍ സസ്പെന്റ് ചെയ്തത്. വി.സിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
നവംബര്‍ 15 ന് പടന്നക്കാട് ക്യാമ്പസില്‍ നടന്ന ഇവലൂഷണറി ബയോളജി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് താഴെ ഫോണ്‍നമ്പര്‍ കൂടി ചേര്‍ത്തത്. പരീക്ഷയില്‍ ക്രമക്കേട് നടത്താനാണ് അവസാനവര്‍ഷ പരീക്ഷയുടെ ചോദ്യപ്പേപ്പറില്‍ ഇത്തരത്തിലെഴുതിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: