ഡിജിറ്റല്‍ ബാങ്കിംങ് ഹെല്‍പ്പ് ഡെസ്‌ക്ക് നടത്തി

Wednesday 28 December 2016 9:20 pm IST

പടുപ്പ്: ബിജെപി കുറ്റിക്കോല്‍ പഞ്ചായത്ത് 153 ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പടുപ്പ് സഫാ ഇംഗ്ലിഷ് മിഡീയം സ്‌കൂളില്‍ വെച്ച് ഡിജിറ്റല്‍ ബാങ്കിംങ് ഹെല്‍പ്പ് ഡെസ്‌ക്ക് നടത്തി. ഹെല്‍പ്പ് ഡെസ്‌ക്കില്‍ പങ്കെടുത്തവര്‍ക്ക് പേടിഎം, എസ്ബിഐ ബഡി അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. ഹെല്‍പ്പ് ഡെസ്‌ക്ക് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിനി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്ണന്‍ പടുപ്പ് അദ്ധ്യക്ഷന്‍ വഹിച്ചു. ചന്ദ്രന്‍, ലാവണ്യ, ബിനു.ആര്‍.പടുപ്പ്, പ്രവീണ്‍. ഐഎസ്, അനില്‍.ഐഎസ്, സുരേഷ്, ധനേഷ് പടുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.