ഹോം » പ്രാദേശികം » കാസര്‍കോട് » 

ഗോകുലോത്സവം

December 28, 2016
കാസര്‍കോട്: ബാലഗോകുലം കാസര്‍കോട് താലൂക്ക് സമിതി ഗോകുലോത്സവം ജനുവരി 1ന് കുഡ്‌ലു ശിവമംഗില ശ്രീ സദാശിവ ക്ഷേത്ര പരിസരത്ത് നടക്കും. രാവിലെ 8.45ന് ശോഭയാത്ര, 9.45ന് ശിവമംഗില സദാശിവ ക്ഷേത്ര മൊക്തേശ്വരന്‍ കെ.ജി.ശ്യാനുഭോഗ് പരിപാടി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര പ്രധാന അര്‍ച്ചകന്‍ നാഗേന്ദ്ര ഭട്ട് അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് മംഗളൂരു വിഭാഗ് പ്രചാര്‍ പ്രമുഖ് സുനില്‍ കുല്‍ക്കര്‍ണ്ണി പ്രഭാഷണം നടത്തും. 10.30ന് വിദ്യാര്‍ത്ഥികളുടെ കായിക-ബൗദ്ധിക പ്രതിഭാ പ്രദര്‍ശനം, ഉച്ചക്ക് 2.30ന് നൃത്ത്യവൈവിധ്യം, 4.30ന് സമാപന സമ്മേളനത്തില്‍ ബാലഗോകുലം കാസര്‍കോട് താലൂക്ക് സമിതി അധ്യക്ഷന്‍ ജയരാമ ഷെട്ടി അധ്യക്ഷത വഹിക്കും. അധ്യാപകന്‍ ആര്‍.രാജേഷ് മുഖ്യാതിഥിയാകും.
Related News from Archive

Editor's Pick