ന്യൂദല്‍ഹി: മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാല്‍ (70) ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍. നജീബ് ജങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ബൈജാലിനെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
നിയമന ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. 2006ല്‍ നഗരവികസന മന്ത്രാലയം സെക്രട്ടറിയായാണ് ബൈജാല്‍ വിരമിച്ചത്. ദല്‍ഹി വികസന സമിതി മുന്‍ വൈസ് ചെയര്‍മാനായ ബൈജാല്‍ മന്മോഹന് സിംഗ് സര്‍ക്കാരില്‍ 60000 കോടി രൂപയുടെ ജന്റം പദ്ധതിക്ക് നേതൃത്വം നല്‍കിയിരുന്നു. വാജ്പേയി സര്‍ക്കാരിലാണ് ആഭ്യന്തര സെക്രട്ടറി പദവി വഹിച്ചിരുന്നത്.
വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കഴിഞ്ഞ 22നാണ് നജീബ് ജങ് രാജിവെച്ചത്. കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ജങ് രാജി സമര്‍പ്പിച്ചത്. അധികാരത്തെച്ചൊല്ലി ജങ്ങുമായി ദല്‍ഹി സര്‍ക്കാര്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: