ഹോം » പ്രാദേശികം » എറണാകുളം » 

മഞ്ഞപ്പിത്തം; അധികൃതരുടെ ഭാഗത്ത് വീഴ്ചയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

December 30, 2016

കൊച്ചി: കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പിടിപെട്ട് മൂന്നു യുവാക്കള്‍ മരിച്ച സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വിഷയത്തില്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും എറണാകുളം ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും മൂന്നാഴ്ചയ്ക്കകം അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
അധികൃതര്‍ ഉറക്കമുണര്‍ന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു.
ഒരാഴ്ചയ്ക്കിടയില്‍ മഞ്ഞപ്പിത്തം പിടിപെട്ട് മൂന്നു യുവാക്കളാണ് കോതമംഗലം നെല്ലികുഴിയില്‍ മരിച്ചത്. സ്ഥലത്ത് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാന്‍ കാരണം ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലമാണ് ഇവിടമെന്നും രോഗം പടര്‍ന്നിട്ടും അധികൃതര്‍ അവഗണന തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

Related News from Archive
Editor's Pick