പോത്ത് കടത്തിന്റെ മറവില്‍ വന്‍ കഞ്ചാവ് കടത്ത്

Thursday 29 December 2016 10:03 pm IST

കൊച്ചി: കമ്പം തേനി ഭാഗത്തുനിന്ന് പോത്തുകുട്ടികളെ കൊണ്ടുവരുന്ന വാഹനത്തില്‍ കഞ്ചാവ് കടത്തി വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങള്‍ പിടിയിലായി. അബ്ദുള്‍ ഖാദറാണ് കഞ്ചാവ് മൊത്തമായി കേരളത്തിലേക്ക് എത്തിക്കുന്നത്. ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ശക്തമായ റെയ്ഡില്‍ എടത്തല ചങ്ങലമൂല വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെ വീട്ടീല്‍ നിന്ന് കണ്ടെത്തിയ 3 കിലോ 211 ഗ്രാം ഗഞ്ചാവും, അരൂക്കുറ്റി തെക്കേവേലിത്തറ വീട്ടില്‍ മുഹമ്മദ് മാമു മകന്‍ ജഫീല്‍ മുഹമ്മദ് (32), കൂവപ്പാടം രമേശ് ഭട്ട് (56) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 221 ഗ്രാം കഞ്ചാവും ഒരു മോട്ടോര്‍ ബൈക്കും പിടിച്ചെടുത്തു. സ്‌ക്കൂള്‍ -കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നവര്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്.ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസ് പറഞ്ഞു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എന്‍.ഡി ടോമി,സുരേഷ് ബാബു, സാജന്‍ പോള്‍, റോബി, സുനില്‍ കുമാര്‍, ജസ്റ്റിന്‍ ചര്‍ച്ചില്‍, പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.