കൊച്ചി: കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആര്‍എസ്എസ് പ്രാന്ത കാര്യാലയം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പന്ത്രണ്ട് മണിയോടെയാണ് മന്ത്രി എളമക്കരയിലെ മാധവനിവാസില്‍ എത്തിയത്. ജന്മഭൂമി ഡയറക്ടര്‍ ഗോവിന്ദ കമ്മത്ത് മന്ത്രിയെ പൊന്നാടയണിയിച്ചു.
മാധവ നിവാസില്‍ ഡോക്ടര്‍ജിയുടെ പ്രതിമയില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി. വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന പ്രചാരകനായ ആര്. ഹരിയുമായി മാണ്ഡവ്യ കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന പ്രചാരകനായ ആര്. വേണുഗോപാലുമായും മന്ത്രി ചര്‍ച്ച നടത്തി.
ജന്മഭൂമി യൂണിറ്റ് മാനേജര്‍ എ.കെ. അനീഷ് മന്ത്രിക്ക് ഉപഹാരം നല്കി. പി.എം.വി. രാജേഷ്, എന്‍.പി. ശങ്കരന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: