ബിഎസ്ഇഎസിലെ ലേ ഓഫ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുടുംബസത്യഗ്രഹം

Friday 30 December 2016 10:55 pm IST

കളമശ്ശേരി: ഏലൂര്‍ ബിഎസ്ഇഎസിലെ ലേ ഓഫ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തില്‍ പാതാളം കവലയില്‍ തൊഴിലാളികള്‍ കുടുംബസത്യഗ്രഹം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ.എം. അമാനുള്ള അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.ടി. നിക്‌സണ്‍ സ്വാഗതം പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, കെ.എന്‍. ഗോപി, സി.ജി. വേണു, ഷാജി ഇടപ്പള്ളി, പി. എസ്. സെന്‍, കെ.എന്‍. ഗോപിനാഥ്, കെ.ബി. വര്‍ഗീസ്, എ.എം. യൂസഫ്, പി.എസ്. ഗംഗാധരന്‍, പി.എം. അലി, പി.ജി. ശങ്കരന്‍ കുട്ടി, എം.എസ്. ശിവശങ്കരന്‍ , ബി. ശശിധരന്‍, എം.എ. കലേശന്‍, എന്‍.കെ. മോഹന്‍ ദാസ്, എന്‍.പി. ശങ്കരന്‍ കുട്ടി, ടി.എ. വേണുഗോപാല്‍, കെ ശിവദാസ്, എസ് ഷാജി, ശ്രീവിജി, പി.എം. അബുബക്കര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, ക്ഷേമകാര്യം ചെയര്‍മാന്‍ എം.എ. ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജെ. സെബാസ്റ്റ്യന്‍ .പി കെ സുരേഷ് ,എം എം മോഹനന്‍, എ. രഘു, എന്‍. സജികുമാര്‍, ടി ജെ ടൈറ്റസ്, ശ്രീകുമാര്‍ മുല്ലേപ്പിള്ളി തുടങ്ങിയ ട്രേഡ് യൂണിയന്‍ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള സംസാരിച്ചു. ലേ ഓഫ് കാലയളവില്‍ 45 ദിവസം കരാര്‍ തൊഴിലാളികള്‍ക്ക് നിയമാനുസൃതമുള്ള പകുതി വേതനം നല്‍കുന്നതില്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ സംയുക്ത സമരസമിതി നേതാക്കളും കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ലേ ഓഫ് പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതിനാല്‍ കമ്പനി ഗേറ്റില്‍ നടത്തിവരുന്ന സമരവും മറ്റു പ്രക്ഷോഭ പരിപാടികളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കുടുംബ സത്യഗ്രഹം സംഘടിപ്പിച്ചത്. ജനുവരി 12ന് കെഎസ്ഇബി കളമശേരിയിലെ ഡിവിഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും, കെഎസ്ഇബിയുമായുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനി ലേ ഓഫ് പ്രഖ്യാപിച്ചത്. ഇതിനെതിരെ സംയുക്ത സമരസമിതി നടത്തുന്ന സമരം 19 ദിവസം പിന്നിട്ടു. സത്യഗ്രഹ സമരത്തിന് സംയുക്ത സമരസമിതി നേതാക്കളായ പി.ജി. ലിഗോഷ്, കെ.എച്ച്. സാദിക്, എം.ജെ. സൈമണ്‍ ,സി.കെ. വിജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സേവ് ഫാക്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഫാക്ട് ജീവനക്കാര്‍ സമരമുഖത്തേക്ക് പ്രകടനമായെത്തി.