ഹോം » പ്രാദേശികം » എറണാകുളം » 

വിദ്യാര്‍ത്ഥികളുടെ വൈമാനിക പരിശീലനം പുനരാരംഭിച്ചു

December 31, 2016

പള്ളുരുത്തി: കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ വൈമാനിക പരിശീലനം പുനരാരംഭിച്ചു. കേന്ദ്രവ്യാമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കൊച്ചി സതേണ്‍ നേവല്‍ കമാന്റില്‍ നിന്നും സെന്‍ മൈക്രോ ലൈറ്റ് എന്ന ചെറുവിമാനം എന്‍സിസി കേഡറ്റുകളുമായി പരിശീലകര്‍ക്കൊപ്പം പറന്ന് ഉയര്‍ന്നത്. എന്‍സിസി എയര്‍ വിംഗിലെ കേരള എയര്‍ സ്‌ക്വാഡ്രം തിരുവനന്തപുരവും 3 കേരള എയര്‍ സ്‌ക്വാഡ്രം എന്‍ സി സി കൊച്ചിയും സംയുക്തമായാണ് പരിശീലന പറക്കല്‍ ആരംഭിച്ചത്.
സതേണ്‍ നേവല്‍ കമാന്റിലെ ഐഎന്‍എസ് ഗരുഡയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍സിസി എറണാകുളം ഗ്രൂപ്പ് കമാന്റര്‍ കമ്മ ഡോര്‍ ആനന്ദ് ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. എന്‍ സി സി കമാന്റിംഗ് ഓഫീസര്‍ വിംഗ് കമാന്റര്‍ എസ്.കെ. മേനോന്‍, എന്‍സിസി കൊച്ചി കമാന്റിംഗ് ഓഫീസര്‍ വി ഗണേഷ് നാരായണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിലെ തെരെഞ്ഞെടുക്കപ്പെട്ട നാല് എന്‍ സി സി കേഡറ്റുകള്‍ക്ക് വിമാനം പറത്തുന്നതിന് അവസരം ലഭിച്ചു. എന്‍ സി സി എയര്‍ വിംഗ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലേയും, കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും പരിശീലനം നല്‍കുമെന്ന് നേവല്‍ അധികൃതര്‍ അറിയിച്ചു.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick