ഹോം » വാരാദ്യം » കവിത

നവവര്‍ഷ മലരുകള്‍

കാലചക്രം മെല്ലെ നീങ്ങവേയെങ്ങുമേ…
കാര്യങ്ങള്‍ കര്‍മ്മങ്ങള്‍ മാറിടുന്നു
കാലത്തെഴുന്നേറ്റു നോക്കുന്നു ഫോണിലായ്-
കോളുകള്‍, ലൈക്കുകള്‍ എത്ര വന്നു?
ഫെയ്‌സ്ബുക്കിലായങ്ങു നോക്കുന്ന വേളയില്‍
വാട്‌സാപ്പില്‍ പോസ്റ്റുകള്‍ വന്നിടുന്നു
ഇത്തിരിനേരവും ഇന്നിനികിട്ടില്ല
ഒത്തിരിക്കാര്യങ്ങള്‍ ബാക്കിയല്ലോ?
കാക്കക്കുളി പിന്നെ പ്രാതലും വേഗത്തില്‍
കാലത്തേവണ്ടിയില്‍ കേറിടേണം
നോക്കതില്ലാരുമേ ചാരത്തിരുപ്പോരേ…
തീര്‍ക്കുന്നു ലോകങ്ങള്‍ ഫോണിനുള്ളില്‍
നേരംകളയവേ നഷ്ടം പെരുകവേ
നേടേണ്ട കാര്യം മറന്നീടവേ
നാടിന്റെ കാര്യവും കഷ്ടത്തിലാക്കുന്നു
നന്മകള്‍ ചെയ്യാന്‍ മടിച്ചീടുന്നു
സ്വന്തസുഖമിന്നു മന്ത്രമായ് തീരുന്നു
ജീവിതം യാന്ത്രികചക്രമായും
സ്വാര്‍ത്ഥംവെടിഞ്ഞിന്നു ശാന്തിനുകര്‍ന്നിടാം
ആര്‍ഷസംസ്‌കാരമതുള്‍ക്കൊള്ളുകില്‍

Related News from Archive
Editor's Pick