ഹോം » ഭാരതം » 

കോണ്‍ഗ്രസ് നേതാവിന് തൃണമൂലിന്റെ ടിക്കറ്റ്

July 9, 2011

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതാവിന് ടിക്കറ്റ് നല്‍കി. കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജിയുടെ വിശ്വസ്തനായ സുഖേന്തു ശേഖര്‍ റോയിയെയാണ് തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചത്.

ബംഗാളില്‍ കോണ്‍ഗ്രസില്‍ നിന്നു തൃണമൂലിലേക്കു നേതാക്കളുടെ ഒഴുക്കു വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം മറ്റൊന്നാണ്. പാര്‍ട്ടിയില്‍ ചേരാന്‍ സുഖേന്തു ശേഖര്‍ രണ്ടുമാസം മുന്‍പ് അപേക്ഷ നല്‍കിയെന്നു ജനറല്‍ സെക്രട്ടറി മുകുള്‍ റോയി പറഞ്ഞു. ഇതു പ്രകാരമാണു സുഖേന്തുവിനെ അംഗമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ദേരക് ഒബ്രിന്‍, ശ്രിന്‍ജോയി ബോസ്, ദേബബ്രത ബന്ദോപാധ്യ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്കു മത്സരിക്കുന്നുണ്ട്. പിബി അംഗം സീതാറാം യെച്ചൂരിയാണ് ഇടതുപക്ഷത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick