മലപ്പുറം: സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയായി മലപ്പുറം. എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം പത്ത് വ്യാപാരികളേയും നാല്പത് പൊതുജനങ്ങളേയും കറന്‍സി രഹിത ഇടപാടുകള്‍ക്ക് സജ്ജരാക്കിയാല്‍ ആ പഞ്ചായത്തിനെ കറന്‍സി രഹിത പഞ്ചായത്തായി പ്രഖ്യാപിക്കാം. മലപ്പുറം ജില്ലയില്‍ ആകെ 94 പഞ്ചായത്തുകളും 12 നഗരസഭകളുമാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം 5300 പേരെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് സജ്ജരാക്കിയാല്‍ ജില്ലയെ കറന്‍സി രഹിത ജില്ലയായി കണക്കാക്കാം.
സംസ്ഥാനത്ത് ഇതുവരെ 49826 പൊതുജനങ്ങളെയും 4235 വ്യാപാരികളെയും കറന്‍സി രഹിത ഇടപാടുകള്‍ നടത്തുന്നതിന് പ്രാപ്തരാക്കിയിട്ടുണ്ട്. ഇതില്‍ 23748 പൊതുജനങ്ങളും 2194 വ്യാപാരികളും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം മലപ്പുറത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കറന്‍സി രഹിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: