ലഖ്നൗ: മുംതാസിന് താജ്മഹല്‍ തീര്‍ത്ത ഷാജഹാന് വീണ്ടും ഉത്തര്‍പ്രദേശില്‍!
ഷാജഹാന് യമുനയുടെ തീരത്ത് മാര്‍ബിളിലാണ് പ്രണയസൗധം തീര്‍ത്തതെങ്കില്‍ ഇത് തീപ്പെട്ടിക്കൊള്ളി കൊണ്ടാണ് ആല്‍ബര്‍ട് പാസ്കല്‍ ഷൈന്‍ എന്ന ഫ്രഞ്ച് പൗരന് താജ്മഹല്‍ പണിതത്.
ഒന്നര വര്‍ഷമായി യുപി മഹര്ഗഞ്ച് ജില്ലാ ജയിലില്‍ തടവില്‍ കഴിയുന്ന ഷൈന്‍ 30,000 തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ടാണ് പ്രണയസൗധം ഒരുക്കി ഭാര്യയ്ക്ക് നല്‍കിയത്. ഇതിനായി ധീരേന്ദ്ര പട്ടേല്‍, മുനവര്‍ എന്നീ സഹ തടവുകാരും ഷൈനിനെ സഹായിച്ചിട്ടുണ്ട്. രണ്ട് കിലോഗ്രാം ഫെവിക്കോളും താജ്മഹല്‍ നിര്‍മ്മാണത്തിന് വേണ്ടിവന്നു.
2014ല്‍ ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോഗ്രാം ചരസ് സഹിതം പോലീസ് പിടിയിലായ ഷൈന്‍ 2014 ഡിസംബര്‍ രണ്ട് മുതല്‍ ജയിലിലാണ്. ഇയാളുടെ ഭാര്യ ഫ്രാന്‍സിലാണ്. എച്ച്ഐവി ബാധിതന് കൂടിയാണ് ഇയാള്‍. ജയിലിലെ ആശയവിനിമയത്തിന് ഭാഷ പ്രശ്നമായിരുന്നിട്ടുകൂടി ഷൈനിന് ഭാര്യയ്ക്കുള്ള സൗധം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: