ഹോം » പ്രാദേശികം » എറണാകുളം » 

മലിനജലം പൊതുകാനകളിലേക്ക് തുറന്നുവിടുന്നു

January 2, 2017

ആലുവ: നഗരത്തിലെ പലകെട്ടിടങ്ങളില്‍ നിന്നും മലിനജലംപൊതുകാനകളിലേക്ക് തുറന്നുവിടുന്നു. രാത്രിയാണ് മാലിന്യം പുറന്തള്ളുന്നതെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ഹോട്ടലുകളില്‍ നിന്നടക്കം വന്‍തോതിലാണ് ഖരമാലിന്യം കാനകളിലേക്ക് തുറന്നുവിടുന്നത്. മാലിന്യം തള്ളുന്നതിന് സ്ഥാപിച്ച പൈപ്പുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി അടിച്ചിരുന്നു. എന്നാല്‍ ഇതില്‍നിന്ന് ഉദ്യോഗസ്ഥയെ തടഞ്ഞ ഭരണാധികാരികള്‍ അടച്ചപൈപ്പുകള്‍ വീണ്ടും തുറക്കാന്‍ കെട്ടിട ഉടമകള്‍ക്ക് അനുവാദവും നല്‍കിയിരുന്നു. മാര്‍ക്കറ്റിനുസമീപത്തെ പഴയട്രീറ്റ്‌മെന്റ് പ്ലാന്റ് ടാങ്കില്‍ മാലിന്യം നിക്ഷേപിക്കുന്നതായി ആരോപണമുണ്ട്. ബൈപാസ് മേല്‍പ്പാലത്തിനുകീഴിലെ പാതകളിലൂടെ മൂക്കു പൊത്താതെയാത്രചെയ്യാന്‍ കഴിയില്ല. മാര്‍ക്കറ്റിനുപുറമെമാലിന്യം തള്ളുന്ന പ്രധാനസ്ഥലമാണിത്. ദേശീയപാത മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്ക് പോകാന്‍ പാലത്തിനടിയിലൂടെ നിരവധിവഴികളുണ്ട്. ഇതില്‍ തിരക്ക് കുറഞ്ഞ വഴികളിലാണ് മാലിന്യം തള്ളുന്നത്. നഗരസഭയും ഇവിടെ മാലിന്യം തള്ളുന്നതായി ആരോപണമുണ്ട്. കാനകളില്‍ മാലിന്യം നിറഞ്ഞതും അശാസ്ത്രീയനിര്‍മ്മാണവും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick