ഹോം » പ്രാദേശികം » എറണാകുളം » 

ചരിത്ര പ്രസിദ്ധമായ ആലങ്ങാട് പേട്ട പുറപ്പാട് ഇന്ന്

January 2, 2017

 

കളമശ്ശേരി: ആലങ്ങാട് യോഗത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിലുള്ള പുറപ്പാട് ഇന്ന് ആലങ്ങാട് ചെമ്പോല കളരിയില്‍ നടക്കും .ആലങ്ങാട് സംഘത്തിന് പന്തളം കൊട്ടാരത്തില്‍ നിന്നും ലഭിച്ചിട്ടുള്ള പുരാതനമായ കൊടിയും അയ്യപ്പ ഗോളകയുംയോഗം ശ്രീ മൂലസ്ഥാനം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി ആലങ്ങാട് ചെമ്പോല കളരിയില്‍ എത്തിക്കുന്നതോടെ പേട്ടപ്പുറപ്പാട് ചടങ്ങുകളുടെ ഒന്നാം ഘട്ടം ആരംഭിക്കുന്നു .ഇന്ന് വൈകീട്ട് വരെ ഭക്തജനങ്ങള്‍ക്ക് അയ്യപ്പ ഗോളകയും കോടിക്കൂറയും ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും .വൈകീട്ട് 3 മണിക്ക് അയ്യപ്പ ധര്‍മ്മ സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, അജയ് തറയില്‍ തുടങ്ങിയവര്‍ ആശംസാ പ്രഭാഷണം നടത്തും. ശബരിമല തന്ത്രി, പന്തളം രാജ പ്രതിനിധി, ആലങ്ങാട് തമ്പുരാന്‍, അമ്പലപ്പുഴ സമൂഹപെരിയോന്‍ ,ആലങ്ങാട് യോഗം കാമ്പിള്ളി വെളിച്ചപ്പാട്, യോഗം സമൂഹ പെരിയോന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് പ്രസിദ്ധമായ ആലങ്ങാട് യോഗത്തിന്റെ പേട്ട പുറപ്പെടും. ആലങ്ങാട് യോഗം സമൂഹപെരിയോന്റെയും യോഗം കമ്പിളി വെളിച്ചപ്പാടിന്റെയും നേതൃത്വത്തില്‍ ആലങ്ങാട് ചെമ്പോല കളരിക്ക് മുന്നില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണ ശബളമായ ഘോഷയാത്രയില്‍ പുരാതനമായ കൊടിക്കൂറയും അയ്യപ്പ ഗോളകയും എഴുന്നള്ളിക്കും താലം, ചെണ്ടമേളം, കാവടി, നിശ്ചല ദൃശ്യങ്ങള്‍, ചിന്ത്, യോഗം കോമരങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഘോഷയാത്രക്ക് ആലങ്ങാട് കാവില്‍ സ്വീകരണം നല്‍കും .തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ടി .ആര്‍ .രാമനാഥന്‍ മുഖ്യ പ്രഭാഷണം നടത്തും .സമ്മേളനത്തിന് ശേഷം അന്നദാനം ആലങ്ങാട് ചെമ്പോലകളരിയിലും ആലങ്ങാട് കാവിലുമായി നടക്കുന്ന ചടങ്ങുകളില്‍ വി.കെ ഇബ്രാഹിം കുഞ്ഞ്, പറവൂര്‍ രാകേഷ് തന്ത്രി, അയ്യപ്പ സേവാ സംഘം ദേശീയ സമിതി ഭാരവാഹി അഡ്വക്കറ്റ് വിജയകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍.ഗോപി തുടങ്ങിയവര്‍ പങ്കെടുക്കും

Related News from Archive
Editor's Pick