ഹോം » പ്രാദേശികം » എറണാകുളം » 

തൊഴിലാളി സമരം229 ദിവസം പിന്നിട്ടു

January 2, 2017

കളമശേരി: എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സി.ജെ ലൂബ്രിക്കന്റെ്‌സിലെ തൊഴിലാളി സമരം 229 ദിവസമായിട്ടും ലേബര്‍ ഓഫീസര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പുറത്താക്കപ്പെട്ട നാല്‍പതോളം തൊഴിലാളികള്‍ കമ്പനിയ്ക്ക് മുന്നില്‍ ഇപ്പോഴും സമരം തുടരുകയാണ്. കമ്പനിയില്‍ നിന്ന് വിരമിച്ചവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും പരാതിയുണ്ട്. നിലവില്‍ എട്ട് ജോലിക്കാര്‍ മാത്രമാണ് ഉള്ളത്. മറ്റ് ജോലികള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളെയാണ് കമ്പനിയില്‍ നിയോഗിച്ചിരിക്കുന്നത്. സമരം നീണ്ടു പോയാല്‍ ഇഎസ്‌ഐ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇവിടെ ഐഎന്‍ടിയുസി, ലേബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick