കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പേരു നിര്‍ദേശിച്ച സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്റെ ജയന്തി ദിന സമ്മേളനവും പാര്‍ട്ടിയുടെ അംഗത്വവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് രാവിലെ 11ന് കോട്ടയം പള്ളിപ്പുറത്തു കാവ് ക്ഷേത്രത്തിനു സമീപമുള്ള കേരള കോണ്‍ഗ്രസ് ഓഫീസ് ഹാളില്‍ ചെയര്മാന് പി.സി തോമസ് ഉദ്ഘാടനം ചെയ്യും.
1964 ഒക്ടോബര്‍ ഒമ്പതിന് തിരുനക്കര മൈതാനത്തു ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ആ പേര് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പി.സി തോമസ് നയിക്കുന്ന പാര്‍ട്ടിക്കു നല്കി. ഇത് സുപ്രീംകോടതിയും അംഗീകരിച്ചു.
മന്നത്തു പദ്മനാഭന്റെയും കെ.എം. ജോര്‍ജ്ജിന്റെയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന സമ്മേളനം അംഗീകരിച്ച അഴിമതിരഹിത സല്‍ഭരണം, കേരളത്തിനു വേണ്ടിയുള്ള പോരാട്ടം, കാര്‍ഷിക മേഖലയുടെ ഉന്നമനം എന്നീ ആദര്‍ശങ്ങള്‍ക്കായി ശ്രമിക്കുമെന്ന പ്രതിജ്ഞ യോഗത്തില്‍ പുതുക്കുമെന്നു പി.സി തോമസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: