ഹോം » പ്രാദേശികം » വയനാട് » 

കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്കും മോദിയുടെ വഴിയെ

January 2, 2017

ല്‍പ്പറ്റ : കല്‍പ്പറ്റ കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ നടപടികള്‍ക്ക് തുരങ്കം വക്കുകയും, ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന പ്രസ്താവനകളും ചാനല്‍ ഷോകളും ഒരു വശത്ത് നടത്തുമ്പോള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇടതുപക്ഷം ഭരണം കൈയ്യാളുന്ന കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ക്യാഷ് ലസ് മേഘലയിലേക്ക് ചുവടുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് എതിര്‍ക്കുന്നവര്‍ തന്നെ നടന്നടുക്കുന്നത് നാട്ടുകാര്‍ക്ക് കൗതുകമായി.
കല്‍പ്പറ്റ സര്‍വ്വീസ് സഹകര ണ ബാങ്കിന്റെ കോ-പൈസ മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവര്‍ ഗിരീഷിന്റെ അക്കൗണ്ടിലേക്ക് കോ-പൈസ വഴി പണം കൈമാറി ആയിരുന്നു ഉദ്ഘാടനം.
പരിപാടിയില്‍ ബാങ്ക് പ്രസിഡന്റ് ടി.സുരേഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എംഡിസി പ്രസിഡന്റ് പി.സൈനുദ്ദീന്‍, വ്യാപാരി വ്യവസായി സഹകരണ സംഘം പ്രസിഡന്റ് എം.ഡി.സെബാസ്റ്റ്യന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ശോശാമ്മ, ആര്‍.രാധാകൃഷ്ണന്‍, ബാങ്ക് ഡയറക്ടര്‍ യു.എ.ഖാദര്‍, എ.അനില്‍കുമാര്‍ ബിന്ദു മെറ്റല്‍സ്, അഡ്വ അഭിലാഷ് ജോസഫ്, വാസന്തി എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick