ഹോം » ലോകം » 

26/11: പാക്കിസ്ഥാന്‍ തെളിവുകള്‍ സമര്‍പ്പിച്ചു

July 9, 2011

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നല്‍കിയ തെളിവുകള്‍ പാക് പ്രോസിക്യൂട്ടര്‍ ഭീകരവിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതി അജ്മല്‍ കസബിന്റെ മൊഴി ഉള്‍പ്പെടെയുള്ള പ്രധാന തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, പരുക്കേറ്റവരുടെ മെഡിക്കല്‍- ലീഗല്‍ റിപ്പോര്‍ട്ട്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകളിലുള്ള കസബിന്റെ മൊഴി എന്നിവയും ഉള്‍പ്പെടുന്നു. തെളിവുകളുടെ പകര്‍പ്പുകളാണ് കോടതിയില്‍ ഹാജരാക്കിയത്.

മുംബൈ ഭീകരാക്രമണ കേസ് കൈകാര്യം ചെയ്യുന്നതു പുതിയ ജഡ്ജി ഷാഹിദ് റഫീഖാണ്. 2009ല്‍ കേസില്‍ വാദം കേള്‍ക്കുന്ന അഞ്ചാമത്തെ ജഡ്ജിയാണിത്. റാവല്‍പിണ്ടി അഡിയാല ജയിലുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ ജഡ്ജി വിചാരണ നടത്തി. ലഷ്കര്‍ ഇ തൊയ്ബ നേതാവ് സഖിയൂര്‍ റഹ്മാന്‍ ലക് വിയും മറ്റ് ആറുപേരും ഈ ജയിലിലാണ്.

കേസ് ജൂലായ് 23 വീണ്ടും പരിഗണിക്കും.

Related News from Archive
Editor's Pick