കൊച്ചി: സംസ്ഥാനത്ത് സിനിമാപ്രതിസന്ധി കടുക്കുന്നു. മുഴുവന്‍ തിയേറ്ററുകളും അടച്ചിടാനാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ പുതിയ നീക്കം. ഈ മാസം പത്തിന് കൊച്ചിയില്‍ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
പുതിയ മലയാളം സിനിമകളുടെ റിലീസിങ് നിര്‍ത്തിവയ്ക്കപ്പെടുകയും മറ്റ് ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതിനെതിരെ സിനിമാ മേഖലയിലെ പല പ്രമുഖരും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ഫാന്‍സ് അസോസിയേഷനുകളും ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിക്കുന്നത്.
അതേസമയം സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും ഇതുവരെ ഒരു ഇടപെടലും നടത്തിയിട്ടുമില്ല. സിനിമാ തിയേറ്ററുകള്‍ അടച്ചിടുമെന്നത് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തന്ത്രം മാത്രമാണെന്നണ് വിതരണക്കാരും നിര്‍മാതാക്കളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: