ഹോം » പ്രാദേശികം » വയനാട് » 

ജനകീയ കൂട്ടായ്മയില്‍ മാതൃകാ തടയണ

January 3, 2017

മീനങ്ങാടി : വേനല്‍ കനത്തതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ജല സ്രോതസ്സുകളായ തോടുകളിലും, പുഴകളിലും, നിരവധി താല്‍ക്കാലിക തടയിണകളാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ജനകീയ കൂട്ടായ്മയില്‍ വരും വര്‍ഷങ്ങളില്‍ വരെ ഉപയോഗിക്കാവുന്നതരത്തില്‍ ശാസ്ത്രീയമായ രീതിയില്‍ തടയണ നിര്‍മ്മിച്ച് മാതൃകയാവുകയാണ് മീനങ്ങാടി പുഴംകുനി പ്രദേശവാസികള്‍.
പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും വെള്ളം ലഭിക്കാത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പുഴംകുനി പ്രദേശവാസികളുടെ നേതൃത്വത്തില്‍ പുഴയുടെ സംരക്ഷണവും, ജലലഭ്യതയും ഉറപ്പുവരുത്താന്‍ പുഴക്ക് കുറുകെ തടയണ എന്ന തീരുമാനം നടപ്പിലാക്കിയത് . ഇതിനായി കവുങ്ങുകൊണ്ട് ഡ്രൈനേജ് മാതൃകയില്‍ പ്രത്യേക അറയുണ്ടാക്കി നെറ്റും പ്ലാസ്റ്റിക്കും അറയുടെ ഇരുഭാഗത്തും വലിച്ചു കെട്ടിയതിനു ശേഷം മണ്ണ് നിറച്ച് ഉറപ്പ് വരുത്തി മുകളില്‍ പഌസ്റ്റിക്ക് വിരിച്ച മികച്ചൊരു തടയണയാണ് നിര്‍മിച്ചത്. പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ് നിറച്ച് തടയണ നിര്‍മ്മിക്കുമ്പോള്‍ ചാക്ക് ദ്രവിക്കുന്നതോടെ തടയണ തകരുകയാണ് പതിവ്. എന്നാല്‍ പുഴംകുനി പുഴയിലൊരുക്കിയ തടയണയുടെ മുകളില്‍ സംരക്ഷണമായി കൊടുത്തിരിക്കുന്ന പ്ലാസ്റ്റിക്ക് മാറ്റി വരും വര്‍ഷങ്ങളിലും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പറയുന്നത്.

Related News from Archive
Editor's Pick