ഹോം » വാര്‍ത്ത » പ്രാദേശികം » വയനാട് » 

റേഷന്‍ കടയ്ക്ക് മുമ്പില്‍ കാച്ചില്‍ പുഴുങ്ങി യുവമോര്‍ച്ച പ്രതിഷേധം

January 3, 2017

തോണിച്ചാല്‍ :സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ നിഷേധത്തിനെതിരെ റേഷന്‍ കടയ്ക്ക് മുമ്പില്‍ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. റേഷന്‍ കടയ്ക്ക് മുമ്പില്‍ കാച്ചില്‍ പുഴുങ്ങിക്കഴിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പരിപാടി യുവമോര്‍ച്ച ജില്ലപ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിവര്‍ പാവപ്പെട്ടവരുടെ റേഷന്‍പോലും മുട്ടിച്ചിരിക്കുകയാണ്. കാട്ടുകിഴങ്ങുകള്‍ ഭക്ഷിക്കേണ്ട ഗതികേടിലേക്ക് സാധാരണക്കാരെ തള്ളിവിട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. ജനവിരുദ്ധ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ക്ഷേമപെന്‍ഷനുകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ നടപടി. നോട്ട്‌നിരോധനത്തിന്റെപേരില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍നിന്നും ഒളിച്ചോടുകയാണ് പിണറായി സര്‍ക്കാരെന്നും അദേഹംപറഞ്ഞു. പി.സൂര്യദാസ് അധ്യക്ഷതവഹിച്ചു. വരുണ്‍രാജ്, അബ്ദുള്‍സത്താര്‍, രാധാകൃഷ്ണന്‍.കെ.വി, ബാബുരാജ്. കെപി, മുത്തലിബ്, സൂരജ് എം.എം.തുടങ്ങിയവര്‍ സംസാരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick