സിപിഎം കണ്ണൂര്‍ മോഡല്‍ ജില്ലയിലും നടപ്പിലാക്കുന്നു ഗണേഷ് പാറകട്ട

Tuesday 3 January 2017 9:57 pm IST

കാഞ്ഞങ്ങാട്: സിപിഎം ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിഡിജെഎസ് ജില്ല പ്രസിഡന്റ് ഗണേഷ് പാറകട്ട പറഞ്ഞു. സമാധാനമായി നടന്ന പദയാത്രയില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം അക്രമം നടത്തി കണ്ണൂര്‍ മോഡല്‍ ജില്ലയില്‍ നടപ്പാക്കുകയാണ്. സംസ്ഥാന ഭരണത്തിന്റെ തണലില്‍ എന്തു ആകാമെന്ന വ്യാമോഹം ഇവിടെ നടപ്പാകില്ല. പൊതുയോഗം നടത്തുന്നതിനേയും, സംസാരിക്കുന്നത് എതിര്‍ക്കുകയും ചെയ്യുന്നത് അണികളുടെ കൊഴിഞ്ഞുപോക്കില്‍ പേടികൊണ്ടാണ്. ആശയ പ്രചരണങ്ങളെ പ്രതിരോധിക്കുന്നത് കൈയ്യൂക്ക് കൊണ്ടല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ഏകാധിപത്യ മനോഭാവത്തോടെ കായിക ബലം കൊണ്ട് നേരിടാനുള്ള സിപിഎമ്മിന്റെ ഇത്തരം നിലപാട് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ചെറുവത്തൂരില്‍ നടന്ന സിപിഎം അക്രമത്തില്‍ ബിഡിജെഎഎസ് പ്രതിഷേധിച്ചു.