ഹോം » പ്രാദേശികം » വയനാട് » 

തകര്‍ന്ന വീടിനുള്ളിള്‍ ഭയപ്പാടോടെ ഷീജയും മകളും വനവാസി കുടുംബത്തിന്റെ വീട് തകര്‍ന്നത് രണ്ടുവര്‍ഷം മുന്‍പുണ്ടായ മഴക്കാലത്ത്

January 4, 2017

വീടിനുള്ളിള്‍ ഭയപ്പാടോടെ വനവാസിവിഭാഗത്തി ലെ അമ്മയും മകളും. യൂക്കാലിക്കവല പണിയ കോളനിയിലെ ഷീജയും മകളുമാണ് തകര്‍ന്ന വീടിനുള്ളില്‍ കഴിയുന്നത്. മാസങ്ങള്‍ക്കുമുന്‍പാണ് ഷീജയുടെ ഭര്‍ത്താവ് ബിജു മരിച്ചത്. രണ്ട് വര്‍ഷം മുന്‍പുണ്ടായ ശക്തമായ കാറ്റിലും മഴയിലുംപെട്ടാണ് സമീപത്തെ തേക്കുമരം വീണ് വീട് തകര്‍ന്നത്. വീടിന്റെ ഒരു ഭാഗത്തെ ചോരാത്ത മുറിയിലാണ് അമ്മയും മകളും താമസിക്കുന്നത്. അതും എപ്പോള്‍ വേണമെങ്കിലും തകരാവുന്ന അവസ്ഥയിലുമാണ്. റിപ്പയര്‍ ചെയ്യുന്നതിനോ പുതുക്കിപ്പണിയുന്നതിനോ വേണ്ട നടപടികള്‍ ബന്ധപ്പെട്ടവരില്‍നിന്നുമുണ്ടാവുന്നില്ലെന്ന് കോളനിവാസികള്‍ പറഞ്ഞു. വീടിനുമുന്നില്‍ നിന്നിരുന്ന വലിയ തേക്ക് ജീവനുതന്നെ ഭീഷണിയാണെന്നും മുറിച്ചു മാറ്റണമെന്നും ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. മഴപെയ്താല്‍ വെള്ളം വീടിനകത്ത് നിറയും. ഭര്‍ത്താവ് ബിജു മരണപ്പെട്ടതോടെ തകര്‍ന്ന വീടിനുള്ളില്‍ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് ഷീജയും മകള്‍ ഷിജിനയും. മരം വീണ സമയത്ത് അറ്റകുറ്റപ്പണികള്‍ ചെയ്ത് തരാമെന്നുപറഞ്ഞെങ്കിലും പിന്നീട് ഒരു നടപടിയുമുണ്ടായില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. അധികൃതര്‍ മനസ്സുവെച്ചാല്‍ അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാമെന്ന പ്രതീക്ഷയിലാണ് ഷീജയും മകളും.

Related News from Archive
Editor's Pick